ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അമ്മുവിന്റെ ആകാശം

കടപ്പാട് : നാസ




 

നേരം ഇരുട്ടായി. അമ്മു പതുക്കെ മുറ്റത്തേയ്ക്കിറങ്ങി. ആകാശത്തേയ്ക്കു നോക്കിയപ്പോഴതാ ഒരായിരം നക്ഷത്രങ്ങൾ അമ്മുവിനെ നോക്കി പുഞ്ചിരിയ്ക്കുന്നു. ചിലത് അമ്മുവിനെ നോക്കി കണ്ണിറുക്കുന്നു. അവൾക്ക് രസം കയറി. നക്ഷത്രങ്ങളെ തന്നെ നോക്കി നിന്നു. അപ്പോഴതാ ആകാശത്തു കൂടെ ഒരു നക്ഷത്രം പതുക്കെ നീങ്ങിപ്പോകുന്നു.

ആ നക്ഷത്രം അതിന്റെ കൂട്ടുകാരിയുടെ അടുത്തേയ്ക്ക് വിരുന്നു പോവുകയായിരിയ്ക്കും. അമ്മു വിചാരിച്ചു. ഏതു നക്ഷത്രത്തിന്റെ അടുത്താണ് അത് നിൽക്കുന്നതെന്ന് നോക്കാലോ.

അമ്മൂ. ന്താത്ര സൂക്ഷിച്ചു നോക്ക്ണ്?”

ആരാ ദ്?” അമ്മു തലതാഴ്ത്തി ചുറ്റും നോക്കി. “ആരേം കാണാൻ ല്യ.”

ദാ. ഇങ്ങോട്ട് നോക്ക് ഞാനിവ്ട്യാ. ഈ മന്ദാരത്തില്.”

മന്ദാരത്തിലോ? അമ്മൂനാരേം കാണാൻ ല്യല്ലോ.”

അയ്യേ. അമ്മൂന് ത്രേം കണ്ണ് കാണാൻ വയ്യാണ്ടായോ. ഈ പൂവില് ഞാനിരിന്ന്‌ങ്ങനെ മിന്നീട്ടും ന്നെ കാണാൻ ല്യേ?”

ഇതൊരു മിന്നാമിന്ന്യല്ലേ. നീയാ ന്നോട് വർത്താനം പറേണ്?” അമ്മുവിന് അത്ഭുതമായി.

. ഞാൻ തന്ന്യാ. നിയ്ക്ക് അമ്മൂനോട് വർത്താനം പറയാനാവൂലോ.” മിന്നാമിന്നി ഒന്നുകൂടി തെളിഞ്ഞ് മിന്നി. “വല്യോരോടൊന്നും നിയ്ക്ക് വർത്താനം പറയാനാവില്യ. അവര് പറയണതൊന്നും നിയ്ക്ക് മനസ്സിലാവൂല്യ. ഞാൻ പറയണതവര്ക്കും. അമ്മൂന് ഞാൻ പറയണത് മനസ്സിലാവ്ണ്‌ല്യേ?”

ണ്ടല്ലോ. അമ്മൂന് നന്നായി മനസ്സിലാവ്‌ണ്‌ണ്ട്.” അമ്മു ഒന്നുകൂടി മിന്നാമിന്നിയ്ക്കടുത്തേയ്ക്കു നീങ്ങി.

അല്ലാ. അമ്മ്വെന്താ ആകാശം നോക്കി നിന്നേര്‌ന്നേ? നക്ഷത്രെണ്ണേര്‌ന്നോ?” മിന്നാമിന്നി ചോദിച്ചു.

ഏയ്. ഞാനൊരു നക്ഷത്രം വിരുന്ന് പോണത് നോക്കാരുന്നു. ഏത് നക്ഷത്രത്തിന്റെ വീട്ടില്യ്ക്കാ പോണത്‌ന്ന്. അപ്പഴയ്ക്കല്ലേ നീയ് വർത്താനം പറയാൻ തൊടങ്ങ്യേത്. ശ്ശോ. അത്‌പ്പോ എങ്ങട്ടാ പോയേ അവൊ?” അമ്മുവിന് ഏറെ വിഷമം തോന്നി. നക്ഷത്രത്തിന്റെ കൂട്ടുകാരിയെ കണ്ടുപിടിയ്ക്കാനായില്ലല്ലോ.

നക്ഷത്രം വിര്‌ന്ന് പോവേ? അതിന് നക്ഷത്രത്തിന്ണ്ടോ നിന്നേടത്ത്‌ന്ന് എളകാൻ പറ്റ്‌ണ്? അമ്മ്വെന്താ മണ്ടത്തരം പറയാ?” മിന്നാമിന്നി അമ്മുവിനെ കളിയാക്കി.

ഞാൻ ന്റെ കണ്ണ്വോണ്ട് കണ്ടതാ. ഒരു നക്ഷത്രം അതിന്റെ കൂട്ടുകാരീടെ അടുത്തേയ്ക്ക് പോണത്. നീയിന്നെ കള്യാക്ക്വൊന്നും വേണ്ട" അമ്മു ചൂടായി.

ഏയ്. ഞാനമ്മൂനെ കള്യാക്ക്യേതൊന്ന്വല്ല. നക്ഷത്രങ്ങള് അങ്ങനേം ഇങ്ങനേം ഒന്നും സഞ്ചരിക്കില്യാന്ന് ടീച്ചറ് പറഞ്ഞിട്ടില്ലേ.”

അതൊക്കെണ്ട്. ന്നാലും ഞാനെന്റെ കണ്ണ്വോണ്ട് കണ്ടതല്ലേ. അതെങ്ങന്യാ നൊണ്യാവാ.” അമ്മു വിക്കി വിക്കി പറഞ്ഞു.

അതിന് അമ്മു കണ്ടത് നൊണയാണെന്നാരും പറഞ്ഞിട്ടില്യാലോ. പിന്നെന്തിനാ അമ്മു വെഷമിക്കണ്?” മന്ദാരപ്പൂവിന്റെ വെണ്മയിൽ തെളിഞ്ഞു മിന്നിക്കൊണ്ട് മിന്നാമിന്നി അമ്മുവിനെ ആശ്വസിപ്പിച്ചു.

പിന്നെ നീയെന്താപ്പോ പറഞ്ഞത്. അമ്മു മണ്ടത്തരം പറയ്യാന്നല്ലേ" വിതുമ്പിക്കൊണ്ട് അമ്മു ആകാശത്തേയ്ക്ക് നോക്കി. അവളുടെ വിരുന്നുകാരി അവിടെയെങ്ങും ഉണ്ടായിരുന്നില്ല.

യ്യേ. അപ്പഴയ്ക്കും സങ്കടായോ. അത് നക്ഷത്രല്ലാന്നല്ലെ ഞാൻ പറഞ്ഞൊള്ളു.”

പിന്നെന്താദ്?” അമ്മു തേങ്ങലടക്കിക്കൊണ്ട് മിന്നാമിന്നിയെ നോക്കി.

അതൊരു ഉപഗ്രഹല്ലേ. ന്റമ്മൂ.”

ഉപഗ്രഹോ? നമ്മടെ ഉപഗ്രഹം ചന്ദ്രനല്ലേ? അതതാ അവിടെണ്ടല്ലോ.” അമ്മു അമ്പിളിമാമനു നേരെ വിരൽ ചൂണ്ടി. അമ്പിളിമാമ അവളെ നോക്കി പുഞ്ചിരിച്ചു. അപ്പോൾ അവളുടെ സങ്കടമെല്ലാം പോയി. അവളുടെ ചിരിയ്ക്കുന്ന മുഖത്തേയ്ക്ക് നോക്കി മിന്നാമിന്നി പറഞ്ഞു: “ചന്ദ്രൻ ഭൂമീടെ ശരിയ്ക്കുള്ള ഉപഗ്രഹല്ലേ. അമ്മു കണ്ടത് മനുഷ്യൻ കൃത്രിമമായി ണ്ടാക്കേതാ.”

കൃത്രിമമായി ണ്ടാക്കീതോ?” അതെന്തിനാ? അമ്പിളിമാമൻള്ളപ്പോ അത്രേം ഭംഗീല്യാത്ത വേറൊരുപഗ്രഹം?”

അതോ, കൃത്രിമോപഗ്രഹങ്ങളും അമ്പിളിമാമനും തമ്മില് ഒരുപാട് വ്യത്യാസംണ്ട്. അതറ്യോ അമ്മൂന്?”

അറീല്യാലോ. മിന്നാമിന്നിയ്ക്കറിയ്വെങ്കിൽ നിയ്ക്കും കൂടി പറഞ്ഞുതര്വോ?” അമ്മു മിന്നാന്നിയുടെ മുന്നിൽ കുത്തിയിരുന്നു.

പറഞ്ഞുതരാലോ. അമ്പിളിമാമനില് ഭൂമീലെപോലെ കല്ലും മണ്ണും ഒക്കെ തന്ന്യാ ള്ളത്. കൃത്രിമ ഉപഗ്രഹങ്ങളില് കറണ്ടോണ്ട് പ്രവർത്തിയ്ക്കണ കൊറേ യന്ത്രങ്ങളാണ്ള്ളത്.”

അതെന്താ അതൊക്കെ യന്ത്രങ്ങളോണ്ട് ണ്ടാക്കീരിയ്ക്കണത്?” അമ്മുവിന് ജിജ്ഞാസയേറി.

അതോ കൃത്രിമോപഗ്രഹങ്ങൾക്ക് ചന്ദ്രനെ പോലെ വെറുതെ ഭൂമിയെ ചുറ്റിയാ പോരാ. കൊറേ കാര്യങ്ങളൊക്കെ ചെയ്യാനുണ്ട്.” മിന്നാമിന്നി വിശദീകരിച്ചു.

എന്തൊക്ക്യാ അത്?”

അതോ. അമ്മു ടീവി കാണാറില്യേ? അത് കാണാൻ സഹായിയ്ക്കണത് ഈ ഉപഗ്രഹങ്ങളാ. അതുപോലെ ടെലഫോൺ ചെയ്യാനും റേഡിയോ പ്രക്ഷേപണത്തിനും കാലാവസ്ഥാപഠനത്തിനും ഒക്കെ ഈ ഉപഗ്രഹങ്ങള് വേണം.”

അത്യോ" അമ്മുവിന്റെ കണ്ണുകൾ അത്ഭുതംകൊണ്ട് വിടർന്നു. അതിനെവ്‌ട്‌ന്നാ കരണ്ട് കിട്ട്‌ണ്‌ത്? ആകാശത്തൂടെ കമ്പി വലിയ്ക്കാനൊന്നും പറ്റില്യാലോ.”

അതാ അതിന്റെ സൂത്രം. അമ്മു മിന്ന്‌ണത് കണ്ടില്യേ? അതാണ് അതിന്റെ ചെറക്. അതിലാ കരണ്ടിന്റെ സൂത്രം ഇരിയ്ക്കണത്. അതെന്താന്ന് അറിയണോ അമ്മൂന്?” മിന്നാമിന്നി ഒരു കുസൃതിച്ചിരിയോടെ അമ്മുവിനോട് ചോദിച്ചു.

അറിയണം.” അമ്മു പതുക്കെ പറഞ്ഞു.

പറഞ്ഞു തന്നാ അമ്മു എനിക്കെന്താ തര്വാ?” മിന്നാമിന്നി അമ്മുവിന്റെ വിരൽത്തുമ്പത്ത് വന്നിരുന്നു.

അച്ഛൻ കൊണ്ടന്ന മിഠായീന്ന് ഒന്ന് തന്നാ മത്യോ?”

മതി. ന്നാ ഞാൻ പറയാട്ടോ. സൂര്യപ്രകാശം തട്ട്യാ കരണ്ട്ണ്ടാക്കണ ചെല പദാർത്ഥങ്ങളെക്കൊണ്ടാ അതിന്റെ ചെറക് ണ്ടാക്കീട്ട്‌ള്ളത്. അതില് സൂര്യപ്രകാശം തട്ട്‌മ്പൊണ്ടാവ്‌ണ തെളക്കാണ് അമ്മു കണ്ടത്. ആ സൂര്യപ്രകാശം തട്ട്മ്പൊണ്ടാവ്‌ണ കരണ്ടോണ്ടാ ഉപഗ്രഹം പ്രവർത്തിക്യാ. പ്പൊ മനസ്സിലായോ അമ്മൂന്?”

ആ മനസ്സിലായി.” അമ്മു പതുക്കെ എഴുന്നേറ്റു. മിന്നാമിന്നി അവളുടെ വിരൽത്തുമ്പിൽ നിന്ന് വീണ്ടും മന്ദാരപ്പൂവിലേയ്ക്ക് പറന്നു.

അമ്മ വിളിക്ക്‌ണ്‌ണ്ട്‌ന്നാ തോന്ന്‌ണ്. ഇനീം വൈക്യാ ചീത്ത കേക്കും. നാളെ കാണാംട്ടോ. ഇവ്‌ടെ തന്നെ ണ്ടാവണേ.” മിന്നാമിന്നിയോട് യാത്ര പറഞ്ഞ് അമ്മു അകത്തേയ്ക്കോടി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാനത്തെ മാസങ്ങള്‍

മലയാളമാസങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?      ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിവ തന്നെ. ഈ ചോദ്യം എത്ര എളുപ്പമായിരുന്നെന്നോ?      എന്നാല്‍ പോകാന്‍ വരട്ടെ. ഒരു ചോദ്യം കൂടി ചോദിക്കട്ടെ. എങ്ങനെയാണ് ഈ മാസങ്ങള്‍ക്ക് ഈ പേരുകള്‍ കിട്ടിയത് എന്നറിയാമോ?      എന്താ നിന്നു പരുങ്ങുന്നത്?      അറിയില്ലേ?      എന്നാല്‍ പറഞ്ഞുതരാം കേട്ടോളൂ.      നമ്മടെ ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളുണ്ട്. കണ്ടിട്ടുണ്ട് അല്ലേ? അവയെ കൂട്ടങ്ങളായി തിരിച്ച് ഓരോ കൂട്ട്ത്തിനും ഓരോ പേരുകളിട്ടിട്ടുണ്ട്. അതറിയാമോ?      വേട്ടക്കാരനെ അറിയാമെന്നോ. അതുപോലെ മറ്റു നക്ഷത്രങ്ങളെയും കൂട്ടമായി തിരിച്ച് പേരുകള്‍ നല്‍കിയിട്ടണ്ട്. കൂട്ടത്തിലെ പ്രധാന നക്ഷത്ര കൂട്ടിവരച്ചാല്‍ കിട്ടുന്ന രൂപത്തിന്റെ പേരാണ് ആ കൂട്ടത്തിനു നല്‍കുക.      മേഷമാണ് മേടമായത്. മേഷം എന്നാല്‍ ആട്. ഇടവം എന്നാല്‍ ഋഷഭം ആണ്. അതെ കാള തന്നെ. വൃശ്ചികം എന്ന...

ഇതു കഥയല്ല.

കഴിഞ്ഞു പോയ കാര്യങ്ങൾ ഇപ്പോൾ കാണാം എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്താ കഥ പറയാൻ പോകുകയാണോ എന്നായിരിക്കും ഒരു പക്ഷേ നിങ്ങളുടെ ചോദ്യം . കഥകളിൽ അങ്ങനെയൊക്കെ ആവാം എന്നു നമുക്കറിയാം . സമയയന്ത്രത്തിൽ കയറി ഭൂതകാലത്തിലേക്ക് സഞ്ചരിച്ചവരുടെ കഥകൾ നമ്മൾ വായിച്ചിട്ടുണ്ട് . വൈക്കം ചന്ദ്രശേഖരൻനായരുടെ " സ്മൃതികാവ്യം " എന്ന നോവലിൽ ' മാ ' എന്ന പെൺകുട്ടി സമയത്തിലൂടെ പിന്നിലേക്കും പ്രപഞ്ചത്തിന്റെ അതിരിലേക്കും സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങളാണ് ഇതിവൃത്തമാകുന്നത് . എം . മുകുന്ദന്റെ " ആദ്യത്യനും രാധയും മറ്റു ചിലരും ' എന്ന നോവലിൽ ആദിത്യൻ 20- ാം നൂറ്റാണ്ടിലേക്ക് സഞ്ചരിച്ച താൻസന്റെ സംഗീതം കേൾക്കുന്നുണ്ട് . പക്ഷേ ഇതെല്ലാം കഥകളിലാണ് . യഥാർത്ഥത്തിൽ കഴിഞ്ഞുപോയ സംഭവങ്ങളെയും വസ്തുക്കളെയും കാണാൻ കഴിയും എന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും ? വിശ്വസിച്ചേ പറ്റൂ . കഥയുമായി ഇതിനൊരു വ്യത്യാസമുണ്ട് . കഥകളിൽ വർത്തമാനകാലത്തിൽ നിന്നും ഭൂതകാലത്തിലേക്കു യാത്ര ചെയ്താണ് അവര പഴയ കാര്യങ്ങൾ കാണുന്നത് . പക്ഷേ നമ്മൾ വർത്തമാനകാലത്തിൽ നിന്നുകൊണ്ടുതന്നെയാണ് ഭൂതകാലത്തെ കാണുന്നത് ...

ഈ അമ്മൂന് ഒന്നും അറീല്യ

അമ്മൂന് ഏറ്റവും വലിയ സംഖ്യ ഏതാന്നറ്യോ? അത്പ്പൊ ആർക്കാ പറയാൻ പറ്റ്വാ? എന്നാൽ ഏറ്റവും ചെറിയ സംഖ്യ ഏതാ? അതെനിക്കറിയാട്ടോ. ഒന്ന് അപ്പോ പൂജ്യവും നെഗറ്റീവ് ഒന്നും ഒക്കെ അതിനെക്കാളും വലുതാ? അതല്ല. അപ്പോ ഏറ്റവും ചെറുത് ഏതാ? പൂജ്യത്തിനെക്കാൾ ചെറുത് നെഗറ്റീവ് ഒന്ന്. അതിനേക്കാൾ ചെറുത് നെഗറ്റീവ് രണ്ട്. നെഗറ്റീവ് പത്ത് അതിനെക്കാൾ ചെറുത്. അപ്പോ ചെറുതും പറയാൻ പറ്റില്യ. അതും അറീല്യേ. എന്നാൽ വേറൊന്ന് ചോദിക്കാം. ചോദിച്ചൊ. ഒന്ന് കഴിഞ്ഞാൽ അടുത്ത സംഖ്യ ഏതാ? രണ്ട്. അപ്പോ 1 1 / 2 ഒന്നിനെക്കാൾ ചെറുതോ രണ്ടിനെക്കാൾ വലുതോ? അത് ഒന്നിനും രണ്ടിനും എടേലാ. നീയല്ലേ ഒന്ന് കഴിഞ്ഞാൽ രണ്ടാണെന്ന് പറഞ്ഞത്. അതും തെറ്റ്യോ? അപ്പോ അതും അറീല്യേ? നോക്കട്ടെ. രണ്ടിനെക്കാൾ ചെറുത്1 1 / 2 . അതിനെക്കാൾ ചെറുത് 1 1 / 10 അതിനെക്കാൾ ചെറുത് 1 1 / 100 . അതിനെക്കാൾ...... അതും എനിക്കറിയില്യല്ലോ. പിന്നെന്താ നിനക്കറിയാ? ഏറ്റവും വലിയ സംഖ്യ ഏതാന്നറീല്യ. ചെറ്തറീല്യ. ഒര് സംഖ്യ കഴിഞ്ഞാ അട്ത്തതറീല്യ. പിന്നെന്താ നിനക്കറ്യാ?. നീയാ കണക്കിന് ഫസ്റ്റാന്ന് പറഞ്ഞ് തുള്ള്യേര്ന്ന്? എന്നാ ഉണ്യേട്ടൻ തന്നെ പറയ്. ഏറ്റവും വല്...