ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നക്ഷത്രസൗഹൃദം

ഓറിയോണ്‍

നക്ഷത്രഗണങ്ങളില്‍ വളരെ മനോഹരമായതും തിരിച്ചറിയാന്‍ വളരെ എളുപ്പമായതുമായ ഗണമാണ് ഓറിയോണ്‍. വേട്ടക്കാരന്‍, കാലപുരുഷന്‍, ശബരന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഡിസംബര്‍ മുതല്‍ മാര്‍ച്ചു വരെയാണ് നിരീക്ഷണത്തിനു പറ്റിയ സമയം. ഡിസംബറില്‍ രാത്രി ഏഴുമണിയോടെ ഉദിച്ചുയരും. രാത്രി മുഴുവന്‍ ആകാശത്തു കാണും. ഓരോ ദിവസവും നേരത്തേ നേരത്തേ ഉദിച്ച് മാര്‍ച്ചു മാസത്തില്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യാസ്തമയത്തിനു ശേഷം കാണുകയും പിന്നീട് കാണാതാവുകയും ചെയ്യും.


തിരുവാതിര


 ഓറിയോണ്‍ എന്ന വേട്ടക്കാരന്റെ ഒരു തോളിനെ പ്രതിനിധീകരിക്കുന്ന നക്ഷത്രമാണ് തിരുവാതിര. ഇതൊരു ചുവപ്പു ഭീമന്‍ നക്ഷത്രമാണ്. സൂര്യന്റെ 1400 മടങ്ങ് വലിപ്പമുണ്ടത്രെ ഇതിന്. അതായത് സൂര്യന്റെ സ്ഥാനത്ത് തിരുവാതിരയെ കൊണ്ടുവന്നു വെച്ചാല്‍ ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും അതിനുള്ളിലായി പോകും. ഭൂമിയില്‍ നിന്നും ഏകദേശം 640 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നാണ് കണക്കാക്കിയിട്ടുള്ളത്.
ഇംഗ്ലീഷില്‍ ഇതിനെ ബെറ്റ്ല്‍ജൂസ് (Betelgeuse) എന്നാണ് വിളിക്കുന്നത്. إبط الجوزاء (Ibṭ al-Jauzā) എന്ന അറബി വാക്കില്‍ നിന്നാണ് ഈ പേര് എടുത്തത്. തിരുവാതിര നക്ഷത്രത്തിന്റെ അടുത്ത് ചന്ദ്രന്‍ വരുന്ന ദിവസമാണ് തിരുവാതിര നാള്‍.
 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാനത്തെ മാസങ്ങള്‍

മലയാളമാസങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?      ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിവ തന്നെ. ഈ ചോദ്യം എത്ര എളുപ്പമായിരുന്നെന്നോ?      എന്നാല്‍ പോകാന്‍ വരട്ടെ. ഒരു ചോദ്യം കൂടി ചോദിക്കട്ടെ. എങ്ങനെയാണ് ഈ മാസങ്ങള്‍ക്ക് ഈ പേരുകള്‍ കിട്ടിയത് എന്നറിയാമോ?      എന്താ നിന്നു പരുങ്ങുന്നത്?      അറിയില്ലേ?      എന്നാല്‍ പറഞ്ഞുതരാം കേട്ടോളൂ.      നമ്മടെ ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളുണ്ട്. കണ്ടിട്ടുണ്ട് അല്ലേ? അവയെ കൂട്ടങ്ങളായി തിരിച്ച് ഓരോ കൂട്ട്ത്തിനും ഓരോ പേരുകളിട്ടിട്ടുണ്ട്. അതറിയാമോ?      വേട്ടക്കാരനെ അറിയാമെന്നോ. അതുപോലെ മറ്റു നക്ഷത്രങ്ങളെയും കൂട്ടമായി തിരിച്ച് പേരുകള്‍ നല്‍കിയിട്ടണ്ട്. കൂട്ടത്തിലെ പ്രധാന നക്ഷത്ര കൂട്ടിവരച്ചാല്‍ കിട്ടുന്ന രൂപത്തിന്റെ പേരാണ് ആ കൂട്ടത്തിനു നല്‍കുക.      മേഷമാണ് മേടമായത്. മേഷം എന്നാല്‍ ആട്. ഇടവം എന്നാല്‍ ഋഷഭം ആണ്. അതെ കാള തന്നെ. വൃശ്ചികം എന്ന...

ഇതു കഥയല്ല.

കഴിഞ്ഞു പോയ കാര്യങ്ങൾ ഇപ്പോൾ കാണാം എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്താ കഥ പറയാൻ പോകുകയാണോ എന്നായിരിക്കും ഒരു പക്ഷേ നിങ്ങളുടെ ചോദ്യം . കഥകളിൽ അങ്ങനെയൊക്കെ ആവാം എന്നു നമുക്കറിയാം . സമയയന്ത്രത്തിൽ കയറി ഭൂതകാലത്തിലേക്ക് സഞ്ചരിച്ചവരുടെ കഥകൾ നമ്മൾ വായിച്ചിട്ടുണ്ട് . വൈക്കം ചന്ദ്രശേഖരൻനായരുടെ " സ്മൃതികാവ്യം " എന്ന നോവലിൽ ' മാ ' എന്ന പെൺകുട്ടി സമയത്തിലൂടെ പിന്നിലേക്കും പ്രപഞ്ചത്തിന്റെ അതിരിലേക്കും സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങളാണ് ഇതിവൃത്തമാകുന്നത് . എം . മുകുന്ദന്റെ " ആദ്യത്യനും രാധയും മറ്റു ചിലരും ' എന്ന നോവലിൽ ആദിത്യൻ 20- ാം നൂറ്റാണ്ടിലേക്ക് സഞ്ചരിച്ച താൻസന്റെ സംഗീതം കേൾക്കുന്നുണ്ട് . പക്ഷേ ഇതെല്ലാം കഥകളിലാണ് . യഥാർത്ഥത്തിൽ കഴിഞ്ഞുപോയ സംഭവങ്ങളെയും വസ്തുക്കളെയും കാണാൻ കഴിയും എന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും ? വിശ്വസിച്ചേ പറ്റൂ . കഥയുമായി ഇതിനൊരു വ്യത്യാസമുണ്ട് . കഥകളിൽ വർത്തമാനകാലത്തിൽ നിന്നും ഭൂതകാലത്തിലേക്കു യാത്ര ചെയ്താണ് അവര പഴയ കാര്യങ്ങൾ കാണുന്നത് . പക്ഷേ നമ്മൾ വർത്തമാനകാലത്തിൽ നിന്നുകൊണ്ടുതന്നെയാണ് ഭൂതകാലത്തെ കാണുന്നത് . എന്താ വിശ്വാസം വരുന്നില്ല...

അമ്മുവിന്റെ ആകാശം

കടപ്പാട് : നാസ   നേരം ഇരുട്ടായി . അമ്മു പതുക്കെ മുറ്റത്തേയ്ക്കിറങ്ങി . ആകാശത്തേയ്ക്കു നോക്കിയപ്പോഴതാ ഒരായിരം നക്ഷത്രങ്ങൾ അമ്മുവിനെ നോക്കി പുഞ്ചിരിയ്ക്കുന്നു . ചിലത് അമ്മുവിനെ നോക്കി കണ്ണിറുക്കുന്നു . അവൾക്ക് രസം കയറി . നക്ഷത്രങ്ങളെ തന്നെ നോക്കി നിന്നു . അപ്പോഴതാ ആകാശത്തു കൂടെ ഒരു നക്ഷത്രം പതുക്കെ നീങ്ങിപ്പോകുന്നു . ആ നക്ഷത്രം അതിന്റെ കൂട്ടുകാരിയുടെ അടുത്തേയ്ക്ക് വിരുന്നു പോവുകയായിരിയ്ക്കും . അമ്മു വിചാരിച്ചു . ഏതു നക്ഷത്രത്തിന്റെ അടുത്താണ് അത് നിൽക്കുന്നതെന്ന് നോക്കാലോ . “ അമ്മൂ . ന്താത്ര സൂക്ഷിച്ചു നോക്ക്ണ് ?” “ ആരാ ദ് ?” അമ്മു തലതാഴ്ത്തി ചുറ്റും നോക്കി . “ ആരേം കാണാൻ ല്യ .” “ ദാ . ഇങ്ങോട്ട് നോക്ക് ഞാനിവ്ട്യാ . ഈ മന്ദാരത്തില് .” “ മന്ദാരത്തിലോ ? അമ്മൂനാരേം കാണാൻ ല്യല്ലോ .” “ അയ്യേ . അമ്മൂന് ത്രേം കണ്ണ് കാണാൻ വയ്യാണ്ടായോ . ഈ പൂവില് ഞാനിരിന്ന്‌ങ്ങനെ മിന്നീട്ടും ന്നെ കാണാൻ ല്യേ ?” “ ഇതൊരു മിന്നാമി ന്ന്യ ല്ലേ . നീയാ ന്നോട് വർത്താനം പറേണ് ?” അമ്മുവിന് അത്ഭുതമായി . “ ആ . ഞാൻ തന്ന്യാ . നിയ്ക്ക് അമ്മൂനോട് വർത്താനം പറയാനാവൂലോ .” മിന്നാമി ന്നി ...