ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇതു കഥയല്ല.

കഴിഞ്ഞു പോയ കാര്യങ്ങൾ ഇപ്പോൾ കാണാം എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്താ കഥ പറയാൻ പോകുകയാണോ എന്നായിരിക്കും ഒരു പക്ഷേ നിങ്ങളുടെ ചോദ്യം . കഥകളിൽ അങ്ങനെയൊക്കെ ആവാം എന്നു നമുക്കറിയാം . സമയയന്ത്രത്തിൽ കയറി ഭൂതകാലത്തിലേക്ക് സഞ്ചരിച്ചവരുടെ കഥകൾ നമ്മൾ വായിച്ചിട്ടുണ്ട് . വൈക്കം ചന്ദ്രശേഖരൻനായരുടെ " സ്മൃതികാവ്യം " എന്ന നോവലിൽ ' മാ ' എന്ന പെൺകുട്ടി സമയത്തിലൂടെ പിന്നിലേക്കും പ്രപഞ്ചത്തിന്റെ അതിരിലേക്കും സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങളാണ് ഇതിവൃത്തമാകുന്നത് . എം . മുകുന്ദന്റെ " ആദ്യത്യനും രാധയും മറ്റു ചിലരും ' എന്ന നോവലിൽ ആദിത്യൻ 20- ാം നൂറ്റാണ്ടിലേക്ക് സഞ്ചരിച്ച താൻസന്റെ സംഗീതം കേൾക്കുന്നുണ്ട് . പക്ഷേ ഇതെല്ലാം കഥകളിലാണ് . യഥാർത്ഥത്തിൽ കഴിഞ്ഞുപോയ സംഭവങ്ങളെയും വസ്തുക്കളെയും കാണാൻ കഴിയും എന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും ? വിശ്വസിച്ചേ പറ്റൂ . കഥയുമായി ഇതിനൊരു വ്യത്യാസമുണ്ട് . കഥകളിൽ വർത്തമാനകാലത്തിൽ നിന്നും ഭൂതകാലത്തിലേക്കു യാത്ര ചെയ്താണ് അവര പഴയ കാര്യങ്ങൾ കാണുന്നത് . പക്ഷേ നമ്മൾ വർത്തമാനകാലത്തിൽ നിന്നുകൊണ്ടുതന്നെയാണ് ഭൂതകാലത്തെ കാണുന്നത് ...
ഈയിടെയുള്ള പോസ്റ്റുകൾ

അമ്മുവിന്റെ ആകാശം

കടപ്പാട് : നാസ   നേരം ഇരുട്ടായി . അമ്മു പതുക്കെ മുറ്റത്തേയ്ക്കിറങ്ങി . ആകാശത്തേയ്ക്കു നോക്കിയപ്പോഴതാ ഒരായിരം നക്ഷത്രങ്ങൾ അമ്മുവിനെ നോക്കി പുഞ്ചിരിയ്ക്കുന്നു . ചിലത് അമ്മുവിനെ നോക്കി കണ്ണിറുക്കുന്നു . അവൾക്ക് രസം കയറി . നക്ഷത്രങ്ങളെ തന്നെ നോക്കി നിന്നു . അപ്പോഴതാ ആകാശത്തു കൂടെ ഒരു നക്ഷത്രം പതുക്കെ നീങ്ങിപ്പോകുന്നു . ആ നക്ഷത്രം അതിന്റെ കൂട്ടുകാരിയുടെ അടുത്തേയ്ക്ക് വിരുന്നു പോവുകയായിരിയ്ക്കും . അമ്മു വിചാരിച്ചു . ഏതു നക്ഷത്രത്തിന്റെ അടുത്താണ് അത് നിൽക്കുന്നതെന്ന് നോക്കാലോ . “ അമ്മൂ . ന്താത്ര സൂക്ഷിച്ചു നോക്ക്ണ് ?” “ ആരാ ദ് ?” അമ്മു തലതാഴ്ത്തി ചുറ്റും നോക്കി . “ ആരേം കാണാൻ ല്യ .” “ ദാ . ഇങ്ങോട്ട് നോക്ക് ഞാനിവ്ട്യാ . ഈ മന്ദാരത്തില് .” “ മന്ദാരത്തിലോ ? അമ്മൂനാരേം കാണാൻ ല്യല്ലോ .” “ അയ്യേ . അമ്മൂന് ത്രേം കണ്ണ് കാണാൻ വയ്യാണ്ടായോ . ഈ പൂവില് ഞാനിരിന്ന്‌ങ്ങനെ മിന്നീട്ടും ന്നെ കാണാൻ ല്യേ ?” “ ഇതൊരു മിന്നാമി ന്ന്യ ല്ലേ . നീയാ ന്നോട് വർത്താനം പറേണ് ?” അമ്മുവിന് അത്ഭുതമായി . “ ആ . ഞാൻ തന്ന്യാ . നിയ്ക്ക് അമ്മൂനോട് വർത്താനം പറയാനാവൂലോ .” മിന്നാമി ന്നി ...

ഈ അമ്മൂന് ഒന്നും അറീല്യ

അമ്മൂന് ഏറ്റവും വലിയ സംഖ്യ ഏതാന്നറ്യോ? അത്പ്പൊ ആർക്കാ പറയാൻ പറ്റ്വാ? എന്നാൽ ഏറ്റവും ചെറിയ സംഖ്യ ഏതാ? അതെനിക്കറിയാട്ടോ. ഒന്ന് അപ്പോ പൂജ്യവും നെഗറ്റീവ് ഒന്നും ഒക്കെ അതിനെക്കാളും വലുതാ? അതല്ല. അപ്പോ ഏറ്റവും ചെറുത് ഏതാ? പൂജ്യത്തിനെക്കാൾ ചെറുത് നെഗറ്റീവ് ഒന്ന്. അതിനേക്കാൾ ചെറുത് നെഗറ്റീവ് രണ്ട്. നെഗറ്റീവ് പത്ത് അതിനെക്കാൾ ചെറുത്. അപ്പോ ചെറുതും പറയാൻ പറ്റില്യ. അതും അറീല്യേ. എന്നാൽ വേറൊന്ന് ചോദിക്കാം. ചോദിച്ചൊ. ഒന്ന് കഴിഞ്ഞാൽ അടുത്ത സംഖ്യ ഏതാ? രണ്ട്. അപ്പോ 1 1 / 2 ഒന്നിനെക്കാൾ ചെറുതോ രണ്ടിനെക്കാൾ വലുതോ? അത് ഒന്നിനും രണ്ടിനും എടേലാ. നീയല്ലേ ഒന്ന് കഴിഞ്ഞാൽ രണ്ടാണെന്ന് പറഞ്ഞത്. അതും തെറ്റ്യോ? അപ്പോ അതും അറീല്യേ? നോക്കട്ടെ. രണ്ടിനെക്കാൾ ചെറുത്1 1 / 2 . അതിനെക്കാൾ ചെറുത് 1 1 / 10 അതിനെക്കാൾ ചെറുത് 1 1 / 100 . അതിനെക്കാൾ...... അതും എനിക്കറിയില്യല്ലോ. പിന്നെന്താ നിനക്കറിയാ? ഏറ്റവും വലിയ സംഖ്യ ഏതാന്നറീല്യ. ചെറ്തറീല്യ. ഒര് സംഖ്യ കഴിഞ്ഞാ അട്ത്തതറീല്യ. പിന്നെന്താ നിനക്കറ്യാ?. നീയാ കണക്കിന് ഫസ്റ്റാന്ന് പറഞ്ഞ് തുള്ള്യേര്ന്ന്? എന്നാ ഉണ്യേട്ടൻ തന്നെ പറയ്. ഏറ്റവും വല്...

പൊട്ടിവീഴുന്ന നക്ഷത്രം

 അമ്മു കുറെ നേരമായല്ലോ മുറ്റത്തിറങ്ങി മാനം നോക്കി നടക്കുന്നു. ഇന്നെന്തു പറ്റി ഇവൾക്ക്? ഏതായാലും ഒന്നു പോയി ചോദിച്ചു നോക്കാം.      വീടിന്റെ മോന്തായത്തിനുള്ളിലേക്ക് കയറിപ്പോയ കരിമ്പനെലി തിരിച്ചുവരുന്നതും കാത്തു മടുത്ത കുറിഞ്ഞിപ്പൂച്ച വീടിനു മുകളിൽ നിന്നു താഴെയിറങ്ങി പതുക്കെ അമ്മുവിന്റെ അടുത്തേക്കു നടന്നു. അമ്മു വളരെ ഗൗരവത്തിലാണ്. അല്ലെങ്കിൽ കുറിഞ്ഞിയെ കണ്ടയുടൻ വാരിയെടുത്ത് ഓമനിക്കേണ്ടതാണ്.      തന്നെക്കാണാത്തതുകൊണ്ടാവും എന്നു വിചാരിച്ച് കുറിഞ്ഞി അവളുടെ വാലുകൊണ്ട് അമ്മുവിന്റെ കാലിൽ പതുക്കെ തട്ടി. പക്ഷേ, അമ്മു അതൊന്നും ശ്രദ്ധിക്കാതെ ആകാശത്തേക്കു തന്നെ നോക്കി നിൽപാണ്.      "എന്താണാവോ ഇന്നിങ്ങനെ മാനം നോക്കി നടക്ക്ണത്?" കുറിഞ്ഞി അമ്മുവിന്റെ കാലിൽ മുഖമുരുമ്മിക്കൊണ്ടു ചോദിച്ചു.      "ഞാനേ, നക്ഷത്രം വീഴ്ണത് കാണാൻ നിക്വാ" അമ്മു കുറിഞ്ഞിയെ നോക്കിക്കൊണ്ടു പറഞ്ഞു.      "നക്ഷത്രം വീഴേ? എന്താ അമ്മു എന്നെ കളിയാക്കാ?" കുറിഞ്ഞി മീശ വിറപ്പിച്ചു.      "ഞാൻ കളിയാക്ക്യേത്വൊന്ന്വല്ല....

മാനത്തെ മാസങ്ങള്‍

മലയാളമാസങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?      ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിവ തന്നെ. ഈ ചോദ്യം എത്ര എളുപ്പമായിരുന്നെന്നോ?      എന്നാല്‍ പോകാന്‍ വരട്ടെ. ഒരു ചോദ്യം കൂടി ചോദിക്കട്ടെ. എങ്ങനെയാണ് ഈ മാസങ്ങള്‍ക്ക് ഈ പേരുകള്‍ കിട്ടിയത് എന്നറിയാമോ?      എന്താ നിന്നു പരുങ്ങുന്നത്?      അറിയില്ലേ?      എന്നാല്‍ പറഞ്ഞുതരാം കേട്ടോളൂ.      നമ്മടെ ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളുണ്ട്. കണ്ടിട്ടുണ്ട് അല്ലേ? അവയെ കൂട്ടങ്ങളായി തിരിച്ച് ഓരോ കൂട്ട്ത്തിനും ഓരോ പേരുകളിട്ടിട്ടുണ്ട്. അതറിയാമോ?      വേട്ടക്കാരനെ അറിയാമെന്നോ. അതുപോലെ മറ്റു നക്ഷത്രങ്ങളെയും കൂട്ടമായി തിരിച്ച് പേരുകള്‍ നല്‍കിയിട്ടണ്ട്. കൂട്ടത്തിലെ പ്രധാന നക്ഷത്ര കൂട്ടിവരച്ചാല്‍ കിട്ടുന്ന രൂപത്തിന്റെ പേരാണ് ആ കൂട്ടത്തിനു നല്‍കുക.      മേഷമാണ് മേടമായത്. മേഷം എന്നാല്‍ ആട്. ഇടവം എന്നാല്‍ ഋഷഭം ആണ്. അതെ കാള തന്നെ. വൃശ്ചികം എന്ന...