കടപ്പാട് : നാസ നേരം ഇരുട്ടായി . അമ്മു പതുക്കെ മുറ്റത്തേയ്ക്കിറങ്ങി . ആകാശത്തേയ്ക്കു നോക്കിയപ്പോഴതാ ഒരായിരം നക്ഷത്രങ്ങൾ അമ്മുവിനെ നോക്കി പുഞ്ചിരിയ്ക്കുന്നു . ചിലത് അമ്മുവിനെ നോക്കി കണ്ണിറുക്കുന്നു . അവൾക്ക് രസം കയറി . നക്ഷത്രങ്ങളെ തന്നെ നോക്കി നിന്നു . അപ്പോഴതാ ആകാശത്തു കൂടെ ഒരു നക്ഷത്രം പതുക്കെ നീങ്ങിപ്പോകുന്നു . ആ നക്ഷത്രം അതിന്റെ കൂട്ടുകാരിയുടെ അടുത്തേയ്ക്ക് വിരുന്നു പോവുകയായിരിയ്ക്കും . അമ്മു വിചാരിച്ചു . ഏതു നക്ഷത്രത്തിന്റെ അടുത്താണ് അത് നിൽക്കുന്നതെന്ന് നോക്കാലോ . “ അമ്മൂ . ന്താത്ര സൂക്ഷിച്ചു നോക്ക്ണ് ?” “ ആരാ ദ് ?” അമ്മു തലതാഴ്ത്തി ചുറ്റും നോക്കി . “ ആരേം കാണാൻ ല്യ .” “ ദാ . ഇങ്ങോട്ട് നോക്ക് ഞാനിവ്ട്യാ . ഈ മന്ദാരത്തില് .” “ മന്ദാരത്തിലോ ? അമ്മൂനാരേം കാണാൻ ല്യല്ലോ .” “ അയ്യേ . അമ്മൂന് ത്രേം കണ്ണ് കാണാൻ വയ്യാണ്ടായോ . ഈ പൂവില് ഞാനിരിന്ന്‌ങ്ങനെ മിന്നീട്ടും ന്നെ കാണാൻ ല്യേ ?” “ ഇതൊരു മിന്നാമി ന്ന്യ ല്ലേ . നീയാ ന്നോട് വർത്താനം പറേണ് ?” അമ്മുവിന് അത്ഭുതമായി . “ ആ . ഞാൻ തന്ന്യാ . നിയ്ക്ക് അമ്മൂനോട് വർത്താനം പറയാനാവൂലോ .” മിന്നാമി ന്നി ...