ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഈ അമ്മൂന് ഒന്നും അറീല്യ

അമ്മൂന് ഏറ്റവും വലിയ സംഖ്യ ഏതാന്നറ്യോ? അത്പ്പൊ ആർക്കാ പറയാൻ പറ്റ്വാ? എന്നാൽ ഏറ്റവും ചെറിയ സംഖ്യ ഏതാ? അതെനിക്കറിയാട്ടോ. ഒന്ന് അപ്പോ പൂജ്യവും നെഗറ്റീവ് ഒന്നും ഒക്കെ അതിനെക്കാളും വലുതാ? അതല്ല. അപ്പോ ഏറ്റവും ചെറുത് ഏതാ? പൂജ്യത്തിനെക്കാൾ ചെറുത് നെഗറ്റീവ് ഒന്ന്. അതിനേക്കാൾ ചെറുത് നെഗറ്റീവ് രണ്ട്. നെഗറ്റീവ് പത്ത് അതിനെക്കാൾ ചെറുത്. അപ്പോ ചെറുതും പറയാൻ പറ്റില്യ. അതും അറീല്യേ. എന്നാൽ വേറൊന്ന് ചോദിക്കാം. ചോദിച്ചൊ. ഒന്ന് കഴിഞ്ഞാൽ അടുത്ത സംഖ്യ ഏതാ? രണ്ട്. അപ്പോ 1 1 / 2 ഒന്നിനെക്കാൾ ചെറുതോ രണ്ടിനെക്കാൾ വലുതോ? അത് ഒന്നിനും രണ്ടിനും എടേലാ. നീയല്ലേ ഒന്ന് കഴിഞ്ഞാൽ രണ്ടാണെന്ന് പറഞ്ഞത്. അതും തെറ്റ്യോ? അപ്പോ അതും അറീല്യേ? നോക്കട്ടെ. രണ്ടിനെക്കാൾ ചെറുത്1 1 / 2 . അതിനെക്കാൾ ചെറുത് 1 1 / 10 അതിനെക്കാൾ ചെറുത് 1 1 / 100 . അതിനെക്കാൾ...... അതും എനിക്കറിയില്യല്ലോ. പിന്നെന്താ നിനക്കറിയാ? ഏറ്റവും വലിയ സംഖ്യ ഏതാന്നറീല്യ. ചെറ്തറീല്യ. ഒര് സംഖ്യ കഴിഞ്ഞാ അട്ത്തതറീല്യ. പിന്നെന്താ നിനക്കറ്യാ?. നീയാ കണക്കിന് ഫസ്റ്റാന്ന് പറഞ്ഞ് തുള്ള്യേര്ന്ന്? എന്നാ ഉണ്യേട്ടൻ തന്നെ പറയ്. ഏറ്റവും വല്...